സുരക്ഷയുടെ പേരിലുള്ള നിയന്ത്രണം അസൗകര്യങ്ങള്‍ മറച്ചുവയ്‌ക്കാന്‍: തിരുവഞ്ചൂര്‍

സന്നിധാനം: ശബരിമലയില്‍ പൊലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് അസൗകര്യങ്ങള്‍ മറച്ച്‌ പിടിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ ആരോപിച്ചു. ദേവസ്വം ബോര്‍‌ഡിന്റെയും സര്‍ക്കാരിന്റെയും കടുത്ത അനാസ്ഥ മൂലം തീ‌ര്‍ത്ഥാടകര്‍ കൊടിയ ദുരന്തമാണ് അനുഭവിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനെത്തിയ അടൂര്‍ പ്രകാശ്, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെത്തിയ എം.എല്‍.എമാര്‍ കെ.എസ്.ആര്‍.ടി.സി, ശുചിമുറി ബ്ലോക്ക്, ക്ലോക്ക് റൂം, സ്‌നാനഘട്ടം തുടങ്ങിയവ സന്ദര്‍ശിച്ചു. തീര്‍ത്ഥാടകര്‍ കയറിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉച്ചയ്‌ക്ക് നിലയ്‌ക്കലില്‍ രണ്ടും മൂന്നും മണിക്കൂര്‍ പിടിച്ചിട്ടിരുന്നു. ഇവരോടും എം.എല്‍.എ സംഘം സംസാരിച്ചിരുന്നു. ചെറിയ കുട്ടികള്‍ അടക്കമുള്ള സംഘത്തിന് കുടിക്കാന്‍ വെള്ളമോ കഴിക്കാന്‍ ഭക്ഷണമോ ഇല്ലെന്നും പൊലീസുകാരും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും തങ്ങളോട് പരാതി പറഞ്ഞുവെന്നും എം.എല്‍.എമാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *