ശബരിമലയില്‍ പോലീസ് ഭരണമാണ് നടക്കുന്നതെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി

ചങ്ങനാശ്ശേരി: ശബരിമലയില്‍ പോലീസ് ഭരണമാണ് നടക്കുന്നതെന്ന ആരോപണവുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നിയന്ത്രണം മൂലം ഭക്തര്‍ ശബരിമലയിലേക്ക് എത്താന്‍ മടിക്കുന്നതായി വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം ആരോപിച്ചു.

പോലീസ് നടത്തുന്ന അറസ്റ്റുകള്‍ പ്രശ്നങ്ങള്‍ സങ്കീര്‍മമാക്കുന്നു. കോടതി വിധി ധൃതിയില്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നീക്കമാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായത്.

ശബരിമലയില്‍ യുദ്ധസമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കാരണമില്ലാതെ ആളുകളെ അറസ്റ്റ് ചെയ്യുന്നതും ജയിലില്‍ അടയ്ക്കുന്നതും അംഗീകരിക്കാനാവില്ല. ഇത് വിഷയങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഉപകരിക്കൂവെന്നും ജി സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *