കൂറ്റനാട്: തൃത്താല വെള്ളിയാങ്കല്ലിന് സമീപം ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചങ്ങരംകുളം ഇസ്ലാഹിയ സ്കൂളിലെ അധ്യാപകനും അസബാഹ് കുഞ്ഞുമുഹമ്മദിന്റ മകനുമായ ഉമൈര്‍ ആണ് മരിച്ചത്.
ഉമൈറും രണ്ട് കൂട്ടുകാരുമായിരുന്നു കുളിക്കാനിറങ്ങിയത്. എന്നാല്‍ ഉമൈര്‍ അപകടത്തില്‍പെടുകയായിരുന്നു. പാലക്കാട് ജില്ല ട്രോമാകെയറും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി മറ്റു രണ്ടു പേരെയും രക്ഷപ്പെടുത്തിയെങ്കിലും ഉമൈറിനെ രക്ഷിക്കാനായില്ല. ഉമൈറിന്റെ മൃതദേഹം പട്ടാമ്ബി ഗവ. താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
