തിരുവനന്തപുരം: ശബരിമലയില്‍ നെയ്യഭിഷേകം നടത്തുന്നതിനുള്ള സമയം കൂട്ടിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. പുലര്‍ച്ചെ മൂന്നേകാല്‍ മുതല്‍ പന്ത്രണ്ടര വരെ നെയ്യഭിഷേകം നടത്താമെന്നാണു പുതിയ തീരുമാനം.
ഭക്തര്‍ക്ക് ബുദ്ധിമുട്ടാവുന്ന ഒന്നും ഇനി ഉണ്ടാകില്ല. പകല്‍സമയത്ത് പോലീസിന്‍േറയോ സര്‍ക്കാരിന്റെയോ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. പുലര്‍ച്ചെ മൂന്നു മണിക്കു മുന്‍പേ ഭക്തര്‍ക്കു സന്നിധാനത്ത് എത്തിച്ചേരുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കും. ഇപ്പോഴുണ്ടായിരിക്കുന്ന ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു
സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് തേടി ഡിജിപി ലോക്നാഥ് ബെഹ്റയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പത്മകുമാര്‍ മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്തില്ല.
