കൊച്ചിയില്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു

കൊ​ച്ചി: കു​ണ്ട​ന്നൂ​ര്‍-​തേ​വ​ര മേ​ല്‍​പ്പാ​ല​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ത്തി​ല്‍ ഗ്യാ​സ് ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് ബൈ​ക്ക് യാ​ത്രി​ക​നു ദാ​രു​ണാ​ന്ത്യം. നെ​ട്ടൂ​രി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന തേ​വ​ര സ്വ​ദേ​ശി​യും കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നു​മാ​യ ഷി​ബു(49) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​ണ്ട​ന്നൂ​രി​ല്‍​നി​ന്നും തേ​വ​ര ഭാ​ഗ​ത്തേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്നു ഇ​രു വാ​ഹ​ന​ങ്ങ​ളെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ലോ​റി​യെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം വി​ടു​ക​യും അ​പ​ക​ടം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു​. തെ​റി​ച്ചു​വീ​ണ ഷി​ബു​വി​ന്‍റെ ത​ല​യി​ലൂ​ടെ ലോ​റി​യു​ടെ പി​ന്‍​ച​ക്ര​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങി ത​ത്ക്ഷ​ണം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. വി​വ​മ​റി​ഞ്ഞ് സൗ​ത്ത്, പ​ന​ങ്ങാ​ട്, ട്രാ​ഫി​ക് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *