ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം; കോണ്‍ഗ്രസ്

തിരുവനന്തപുരം: സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് അറിയിച്ച്‌ കോണ്‍ഗ്രസ് രംഗത്ത്. നിരോധനാജ്ഞ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്ന പോലീസ് നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും, ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മാത്രമല്ല, ഇവിടെ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്.ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

കൂടാതെ,അയ്യപ്പഭക്തരെ വിരിവയ്ക്കാന്‍ പോലും പോലീസ് അനുവദിക്കുന്നില്ല. നടപ്പന്തലില്‍ വിരിവയ്ക്കാനോ വലിയകാണിക്ക ഇടാനോ ഒന്നും സമ്മതിക്കില്ലെന്ന് പോലീസ് പറയുന്നത് ന്യായീകരിക്കാനാവില്ലെന്നും, നിരോധനാജ്ഞ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഇതിനുപുറമെ അയ്യപ്പന്‍മാര്‍ക്ക് വാവര്‍ നടയില്‍ പ്രവേശനം അനുവദിക്കാത്തത് നീതിയുക്തമല്ലെന്നും, സര്‍ക്കാരിനെതിരായ സമരമല്ല തങ്ങള്‍ നടത്തുന്നതെന്നും, ഭക്തജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ നിരോധനാജ്ഞ ലംഘിക്കാന്‍ തങ്ങള്‍ മടിക്കില്ലെന്നും സന്നിധാനത്തേക്ക് തിരിക്കും മുമ്ബ് മാധ്യമങ്ങളോട് സംസാരിക്കവെ ചെന്നിത്തല അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *