ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ്. ആരോഗ്യകാരണങ്ങളാലാണു മത്സരത്തില്‍നിന്നു പിന്മാറുന്നതെന്നും മധ്യപ്രദേശില്‍ വാര്‍ത്താസമ്മേളനത്തിനിടെ സുഷമ പറഞ്ഞു.
ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് മത്സര രംഗത്ത് നിന്നുള്ള സുഷമയുടെ പിന്‍മാറ്റമെന്നാണ് സൂചന. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടയെന്നാണ് എന്റെ തീരുമാനം. പാര്‍ട്ടിയാണ് ഇനി തീരുമാനമെടുക്കേണ്ടത്-അവര്‍ പറഞ്ഞു.
