ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കോടതിയുടെ അറസ്റ്റ് വാറണ്ട്‌

കണ്ണൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്. കണ്ണൂര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈഎസ്പിയേയും സിഐയേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവത്തതിനെ തുടര്‍ന്നാണ് വാറണ്ട്.

അതേസമയം നിരോധനാജ്ഞ ലംഘിച്ചതിന് നിലയ്ക്കലില്‍ വച്ച്‌ അറസ്റ്റിലായ കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പോലീസ് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നായിരുന്നു പത്തനംതിട്ട കോടതി അറിയിച്ചത്. അതിനാല്‍ ഇനി നാളെയെ ജാമ്യാപേക്ഷ പരിഗണിക്കുകയുളളു.

പോലീസ് വിലക്ക് ലംഘിച്ച ശബരിമലയില്‍ പ്രവേശിക്കാനൊരുങ്ങിയ സുരേന്ദ്രനെ ശനിയാഴ്ച്ച വൈകിട്ടോടെയാണ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തയത് അടക്കമുള്ള വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *