ശബരിമല വിഷയം; സമരത്തില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണമെന്ന് കോടിയേരി

കണ്ണൂര്‍: ശബരിമല സ്ത്രീപ്രവേശന വിഷയം ഉന്നയിച്ചുള്ള സമരത്തില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

രാഷ്ട്രീയ സമരമാണെങ്കില്‍ തെരുവില്‍ ആശയപ്രചരണത്തിന് തയ്യാറാകണമെന്നും ആശയ സംവാദത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി കണ്ണൂരില്‍ വ്യക്തമാക്കി.

രാഷ്ട്രീയ സമരത്തിന്റെ പേരില്‍ ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി വിധിയെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ സ്ത്രീകളോടു ശബരിമലയ്ക്കു പോകാന്‍ സിപിഎം പറഞ്ഞിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *