സന്നിധാനത്ത് 8 പേര്‍ കസ്റ്റഡിയില്‍, പൊലീസ് സ്റ്റേഷന് മുന്നില്‍ വി.മുരളീധരന്റെ പ്രതിഷേധം

ശബരിമല: ശബരിമല സന്നിധാനത്ത് നിന്ന് എട്ട് അയ്യപ്പഭക്തരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെതിരെ സന്നിധാനം പൊലീസ് സ്റ്റേഷന് മുന്നില്‍ വി.മുരളീധരന്‍ എം.പിയുടെ പ്രതിഷേധം. . കൊല്ലം പരവൂര്‍ സ്വദേശികളായ എട്ടുപേരെയാണ് പൊലീസ് സന്നിധാനത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തത്. ബി.ജെ.പിയുടെ നിര്‍ദ്ദേശ പ്രകാരം ശബരിമലയില്‍ എത്തിയവരാണ് ഇവര്‍ എന്നാരോപിച്ചാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ദര്‍ശനം നടത്താനെത്തിയ ഭക്തരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെതിരെയാണ് മുരളീധരന്‍ സന്നിധാനം സ്റ്റേഷനു മുന്നില്‍ പ്രതിഷേധം നടത്തുന്നത്. ഇവരെ ആരുപറഞ്ഞിട്ടാണ് കസ്റ്റഡിയില്‍ എടുത്തതെന്നും ഇവര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാത്ത എന്തുസാഹചര്യമാണ് ഉള്ളതെന്നും വി.മുരളീധരന്‍ എം.പി ചോദിച്ചു.

കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് പമ്ബ സ്റ്റേഷനിലേക്ക് കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *