അവിശ്വസിനീയമായ രക്ഷപ്പെടല്‍, കുഞ്ഞ് വീണ പാളത്തിന് മുകളിലൂടെ ട്രെയിന്‍ കടന്നുപോയി

മഥുര: എല്ലാം വളരെ പെട്ടെന്നായിരുന്നു,കണ്ടുനിന്നവരെ സ്തംഭരാക്കി കുഞ്ഞ് വീണ റെയില്‍ പാളത്തിന് മുകളിലൂടെ ട്രെയിന്‍ കടന്നുപോയി, ട്രെയിന്‍ പോയതിന് ശേഷം യുവാവ് കുഞ്ഞിലെ വാരിയെടുത്ത് മാതാപിതാക്കള്‍ക്ക് നല്‍കി.അവിശ്വസിനീയമായ രക്ഷപ്പെടല്‍. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത് കുഞ്ഞിന്റെ ജീവനാണ്. ഈ വീഡിയോ സോഷ്യല്‍ മീഡയയിലൂടെ വെെറലാവുകയാണ്.

ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. ഒരു വയസ് മാത്രം പ്രായമായ കുഞ്ഞ് റെയില്‍വെ പാളത്തില്‍ വീഴുന്നതും തുടര്‍ന്ന് ട്രെയിന്‍ കടന്നുപോകുന്നു. പ്ളാറ്റ്ഫോമിനും പാളത്തിനും ഇടയിലാണ് കുഞ്ഞ് വീണത്.അതിവേഗതയില്‍ പോയ ട്രെയില്‍ കുഞ്ഞിനെ സ്പര്‍ശിച്ചതുപോലുമില്ല.യാത്രക്കാര്‍ ഓടിക്കൂടി കുഞ്ഞിനെ എടത്തുകൊടുക്കയായിരുന്നു.അപ്പോയും കാര്യമെന്തെന്നറിയാതെ കുഞ്ഞ് കരഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *