പി.എസ്.ശ്രീധരന്‍പിള്ള സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി മാറ്റിവെച്ചു

കൊച്ചി : വാദപ്രസംഗം നടത്തിയെന്നതിന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി മാറ്റിവെച്ചു.ഈ മാസം 29ലേക്കാണ് ഹൈക്കോടതി ഹര്‍ജി മാറ്റി വെച്ചത് .യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്ന സാഹചര്യത്തില്‍ നടയടക്കണോ എന്ന് തന്ത്രി വിളിച്ചു ചോദിച്ചപ്പോള്‍ പിന്തുണക് നല്‍കിയിരുന്നു .

ഇത് ഉള്‍പ്പെടെയാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെയുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചുള്ള കേസ് .എന്നാല്‍ പ്രസംഗം പൂര്‍ണമായും കേള്‍ക്കാതെയാണു കേസ് റജിസ്റ്റര്‍ ചെയ്തതെന്നാണു ശ്രീധരന്‍പിള്ളയുടെ വാദം എന്നും ശ്രീധരന്‍പിള്ള പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *