കോടിയേരി ബാലകൃഷ്ണന് മാനസിക നില തെറ്റിയെന്ന് രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാനസിക നില തെറ്റിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ആര്‍എസ്‌എസിനെ ഖാലിസ്ഥാന്‍ തീവ്രവാദികളോട് ഉപമിച്ചതിനാണ് മറുപടി.

ഖാലിസ്ഥാന്‍ തീവ്രവാദികള്‍ സുവര്‍ണ ക്ഷേത്രം പിടിച്ചെടുത്തതുപോലെ ഒരു തന്ത്രമാണ് ശബരിമലയില്‍ ആര്‍എസ്‌എസ് ചെയ്യുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞത്. സത്രീകളെയും കുട്ടികളെയും ഇതിനായി ഉപയോഗിക്കുന്നു. ജനാധിപത്യ വിശ്വാസികള്‍ അത് തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *