ശ​ബ​രി​മ​ല​യി​ല്‍ ക്രി​മി​ന​ല്‍ പോ​ലീ​സു​കാ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​മെ​ന്ന് എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യെ​ന്ന പു​ണ്യ​ഭൂ​മി പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച്‌ ക​ള​ങ്ക​പ്പെ​ടു​ത്താ​നാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്ന് ബി​ജെ​പി നേ​താ​വ് എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍. ശ​ബ​രി​മ​ല​യി​ല്‍ പ​ല​യി​ട​ത്തും ക്രി​മി​ന​ലു​ക​ളാ​യ പോ​ലീ​സു​കാ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സം​വി​ധാ​നം അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും രാ​ധാ​കൃ​ഷ്ണ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ശ​ര​ണം​വി​ളി​ക്കു​ന്ന അ​യ്യ​പ്പ വി​ശ്വാ​സി​ക​ളെ​യെ​ല്ലാം ക്രി​മി​ന​ലു​ക​ളാ​യാ​ണ് പോ​ലീ​സ് കാ​ണു​ന്ന​ത്. കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രെ നേ​രി​ടു​ന്ന അ​തേ​ശൈ​ലി​യി​ലാ​ണ് ശ​ബ​രി​മ​ല​യി​ല്‍ വി​ശ്വാ​സി​ക​ളെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ പോ​ലീ​സ് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. സ​ന്നി​ധാ​ന​ത്തി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള ഐ​ജി വി​ജ​യ് സാ​ഖ​റെ അ​റി​യ​പ്പെ​ടു​ന്ന ഒ​ന്നാം​ന​ന്പ​ര്‍ ക്രി​മി​ന​ലാ​ണെ​ന്നും രാ​ധാ​കൃ​ഷ്ണ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *