യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. കേരളത്തില്‍ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

യുവതീപ്രവേശനത്തിനെതിരായ സമരത്തിന് ബിജെപി പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. യുവതീ പ്രവേശനം സംബന്ധിച്ച അന്തിമ വിധി വരാന്‍ കാത്തിരിക്കുന്നു. കെ.സുരേന്ദ്രനെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *