ശബരിമലയില്‍ പോകാന്‍ താല്‍പ്പര്യം അറിയിച്ച യുവതിയുടെ വീടിന് നേരെ ആക്രമണം

കൊച്ചി: ശബരിമലയില്‍ പോകാന്‍ താല്‍പ്പര്യമുണ്ടെന്നറിയിച്ച്‌ എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികളില്‍ ഒരാളുടെ വീടിന് നേരെ ആക്രമണം. മലപ്പുറം കാക്കഞ്ചേരി സ്വദേശിയായ അപര്‍ണ ശിവകാമിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ നാലംഗ അക്രമിസംഘം വീടിന് നേരെ കല്ലെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. വീടിന്‍റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകളാണ് അക്രമികള്‍ തകര്‍ത്തത്. അപര്‍ണയ്‌ക്കെതിരെ നേരത്തെയും ഭീഷണി ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *