ശബരിമല: യുവതികള്‍ക്ക് ദര്‍ശനത്തിന് രണ്ട് ദിവസം മാറ്റിവെക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്തുന്നതിന് രണ്ടു ദിവസം മാറ്റിവെക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സുപ്രീംകോടതി വിധിയനുസരിച്ച്‌ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ നാല് സ്ത്രീകള്‍ ചേര്‍ന്ന് ഹര്‍ജി നല്‍കിയിരുന്നു. ഈ ഫര്‍ജി പരിഗണിച്ചപ്പോഴാണ് സ്റ്റേറ്റ് അറ്റോര്‍ണി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ അത് എത്ര പ്രയോഗികമാകുമെന്ന് കോടതി ആരാഞ്ഞു. യുവതികള്‍ക്ക് പോകാനുള്ള ഭരണഘടനാ അവകാശം പോലെ തന്നെ സുരക്ഷയും പരിഗണന അര്‍ഹിക്കുന്ന വിഷയം ആണെന്ന് കോടതി നിര്‍ദേശിച്ചു. മാത്രമല്ല രു വിഭാഗത്തിന്റെ മൗലികാവകാശം സംരക്ഷിക്കാന്‍ ശ്രമിക്കുമ്ബോള്‍ ഭൂരിപക്ഷത്തിന്റെ മൗലികാവകാശം നിഷേധിക്കപ്പെടരുതെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *