ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ഇ​ട​പെ​ട​ല്‍ ശ​രി​യാ​യ ദി​ശ​യി​ല്‍: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ഇ​ട​പെ​ട​ല്‍ ശ​രി​യാ​യ ദി​ശ​യി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​ന്‍. ക​ലാ​പ​കാ​രി​ക​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ക​യ​റു​ന്ന​ത് ത​ട​യാ​നാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ട​യാ​നാ​കി​ല്ല. ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​പ​മാ​നി​ക്കാ​ന്‍ സം​ഘ​പ​രി​വാ​ര്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഹൈ​ക്കോ​ട​തി​യി​ല്‍​നി​ന്നും സ​ര്‍​ക്കാ​രി​നു അ​നു​കൂ​ല​മാ​യ പ​രാ​മ​ര്‍​ശ​മാ​ണ് ഉ​ണ്ടാ​യ​ത്. അ​ക്ര​മി​ക​ളെ ത​ട​യു​ന്ന​തി​ന് പൂ​ര്‍​ണ അ​ധി​കാ​രം ന​ല്‍​കു​ന്ന വി​ധി​യാ​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ല്‍ ഒ​റ്റ​യ്ക്കോ കൂ​ട്ട​മാ​യോ എ​ത്തു​ന്ന​തി​നും ശ​ര​ണം വി​ളി​ക്കു​ന്ന​തി​നും ത​ട​സ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി നേ​താ​ക്ക​ളു​ടെ ആ​ക്ഷേ​പ​ത്തി​നു ഇ​ര​യാ​യ എ​സ്പി യ​തീ​ഷ് ച​ന്ദ്ര​യെ മു​ഖ്യ​മ​ന്ത്രി പി​ന്തു​ണ​ച്ചു. യ​തീ​ഷ് ച​ന്ദ്ര‍​യു​ടെ ന​ട​പ​ടി​യി​ല്‍ തെ​റ്റി​ല്ല. ആ​ദ​ര​വോ​ടെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യോ​ട് സം​സാ​രി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *