കാമുകി മുന്‍കാമുകനെ കൊന്ന് ജോലിക്കാര്‍ക്ക് വിളമ്ബിയെന്ന വാര്‍ത്ത വ്യാജമെന്ന്

അബുദാബി: മൊറോക്കന്‍ വനിത മുന്‍കാമുകനെ കൊന്ന് ജോലിക്കാര്‍ക്ക് വിളമ്ബിയെന്ന വാര്‍ത്ത വ്യാജമെന്ന് അബുദാബി പൊലീസ്. കൊലപാതകം ചെയ്തെന്നത് വാസ്തവമാണെന്നും എന്നാല്‍ മാംസം ജോലിക്കാര്‍ക്ക് പാകം ചെയ്ത് നല്കിയിട്ടില്ലെന്നും അബുദാബി പൊലീസ് അറിയിച്ചു.

ഔദ്യോഗിക അറിയിപ്പില്ലാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇത് കേസിനെ ബാധിക്കുമെന്നും പൊലീസ് പറഞ്ഞു.

യുഎഇയില്‍ പൂര്‍വ്വകാമുകനെ കൊന്ന് മാംസം പരമ്ബരാഗത അറബിക് വിഭവമായ മാച്ച്‌ബൂസില്‍ കലര്‍ത്തി നിര്‍മാണത്തോഴിലാളികള്‍ക്ക നല്കിയെന്ന് അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളിലും ഇത്തരം തെറ്റായ വാര്‍ത്തകള്‍ പങ്കുവെക്കരുതെന്നും ഇവ സമൂഹത്തില്‍ തെറ്റായ പ്രവണതകള്‍ക്കിടയാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *