ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത് ദുരിതപൂര്‍ണമായ കാലഘട്ടത്തിലൂടെയെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അസഹിഷ്ണുതയും മനുഷ്യാവകാശ ലംഘനങ്ങളും രാജ്യത്ത് വ്യാപകമാകുന്നുവെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ഡല്‍ഹിയില്‍ പ്രണബ് മുഖര്‍ജി ഫൗണ്ടേഷന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വസുദൈവ കുടുംബകം എന്ന സങ്കല്‍പ്പവും സഹിഷ്ണുതയും അംഗീകാരവും പുലര്‍ത്തിയിരുന്ന നമ്മുടെ രാജ്യത്തുനിന്ന് ഇപ്പോള്‍ അസഹിഷ്ണുതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്താന്‍ സാധിച്ചാലേ ജനാധിപത്യം ശക്തമാകുകയുള്ളുവെന്നും പ്രണബ് മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.
വ്യക്തിപരമായി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യങ്ങള്‍ ഉറപ്പു നല്കുന്ന രാജ്യങ്ങളില്‍ ജനാധിപത്യം സുരക്ഷിതമാണ്. ഇന്നത്തെ കാലത്ത് സമാധാനവും ഐക്യവും എന്ന സന്ദേശം നമ്മള് ഓര്‍ത്തിരിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രണബ് പറഞ്ഞു.
