പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത കേന്ദ്രമന്ത്രി: ഇ.പി. ജയരാജന്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത കേന്ദ്രമന്ത്രിയെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ശബരിമലയിലെത്തിയ പൊന്‍ രാധാകൃഷ്ണന്‍ തരംതാണ പരിപാടിയാണ് കാണിച്ചത്. കലാപം നടത്താന്‍ ഒരു കേന്ദ്രമന്ത്രിയും ശബരിമലയിലേക്ക് വരേണ്ടെന്നും ഇപി പറഞ്ഞു.

ശബരിമലയുടെ പേരില്‍ ആര്‍എസ്‌എസുകാര്‍ ഭീകരപ്രവര്‍ത്തനമാണ് നടത്തുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഒഡീഷയിലെ വീട്ടുകാരെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ഭയപ്പെടുത്തുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *