ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടരുടെ എണ്ണത്തില്‍ വര്‍ധനവ്

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടരുടെ എണ്ണം കൂടുന്നു. ഇന്ന് അഞ്ചുമണി വരെ സന്നിധാനത്ത് എത്തിയത് 42425 തീര്‍ത്ഥാടകരാണ്. ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് ഇന്നാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, ശബരിമലയില്‍ അപ്പത്തിന്റെ ഉത്പാദനം നിര്‍ത്തി വെച്ചു. അരവണ ഉത്പാദനം അഞ്ചില്‍ ഒന്നായി കുറയ്ക്കുകയും ചെയ്തു. ദിവസവും 48000ടിന്‍ അരവണ ഉണ്ടാക്കിയിരുന്നിടത്ത് ഇപ്പോള്‍ ഉണ്ടാക്കുന്നത് 9600 ടിന്‍ മാത്രമാണ്. ദേവസ്വംബോര്‍ഡിന്റെ വരുമാനത്തില്‍ കുറവ് വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *