തെ​റ്റാ​യ ആ​ചാ​ര​ങ്ങ​ള്‍ തി​രു​ത്തി​യാ​ണ് നാ​ട് പു​രോ​ഗ​തി നേ​ടി​യ​ത്: സി. ​ര​വീ​ന്ദ്ര​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: തെ​റ്റാ​യ ധാ​ര​ണ​ക​ളും ആ​ചാ​ര​ങ്ങ​ളും ന​വോ​ത്ഥാ​ന പ്ര​ക്രി​യ​യി​ലൂ​ടെ തി​രു​ത്തി​യാ​ണ് നാ​ട് പു​രോ​ഗ​തി നേ​ടി​യ​തെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്രൊ​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്. ലോ​ക​ത്തെ​ല്ലാ​യി​ട​ത്തും ഇ​ങ്ങ​നെ​യാ​ണ് വ​ള​ര്‍​ച്ച​യു​ണ്ടാ​യ​ത്. വി​വേ​കാ​ന​ന്ദ​ന്‍ വി​ശേ​ഷി​പ്പി​ച്ച ഭ്രാ​ന്താ​ല​യ​ത്തി​ല്‍​നി​ന്ന് മ​ത​നി​ര​പേ​ക്ഷ സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ രൂ​പ​പ്പെ​ടു​ത്തി​യ​ത് ന​വോ​ത്ഥാ​ന നാ​യ​ക​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ​മ​ര​ങ്ങ​ളു​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ന​വോ​ത്ഥാ​നം, ഭ​ര​ണ​ഘ​ട​ന, കു​ട്ടി​ക​ളു​ടെ അ​വ​കാ​ശം പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​രി​ക്കു​മ്ബോ​ള്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ മൂ​ല്യ​ങ്ങ​ളും ന​വോ​ത്ഥാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഉ​ള്‍​ക്കൊ​ള്ളി​ക്കും. എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ കാ​ണു​ന്ന, അ​വ​ശ​രു​ടെ വി​ഷ​മ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​ന്ന, രാ​ഷ്ട്ര​ത്തെ സ്‌​നേ​ഹി​ക്കു​ന്ന ഒ​രു ത​ല​മു​റ വ​ള​ര്‍​ന്നു വ​രു​ന്ന​തി​ന് പു​തി​യ പാ​ഠ്യ​പ​ദ്ധ​തി സ​ഹാ​യി​ക്കും. ലോ​കം ഇ​ന്ത്യ​യെ ആ​ദ​രി​ക്കു​ന്ന​ത് ഇ​വി​ട​ത്തെ മ​ത​നി​ര​പേ​ക്ഷ​ത കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക​ത്തി​ന് മാ​തൃ​ക​യാ​വു​ന്ന സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ന്ന​തി​ന് കു​ട്ടി​ക​ള്‍ ഭ​ര​ണ​ഘ​ട​ന​യെ അ​റി​യ​ണം. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ലെ പ​ര​മാ​ധി​കാ​ര മ​തേ​ത​ര ജ​നാ​ധി​പ​ത്യ റി​പ​ബ്‌​ളി​ക്ക് എ​ന്ന ആ​ശ​യം എ​ങ്ങ​നെ​യു​ണ്ടാ​യി എ​ന്ന് മ​ന​സി​ലാ​ക്ക​ണം. ഈ ​ആ​ശ​യ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ എ​ങ്ങ​നെ നി​ല്‍​ക്കു​ന്നു​വെ​ന്നും വി​ശ​ക​ല​നം ചെ​യ്യ​ണം. ഒ​രു ജ​ന​ത സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി നി​ര​ന്ത​രം സ​മ​രം ചെ​യ്യു​ക​യും അ​തി​നാ​യു​ണ്ടാ​യ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ ച​ല​ന​ങ്ങ​ളു​ടെ​യും ഫ​ല​മാ​യാ​ണ് ഈ ​ആ​ശ​യ​ങ്ങ​ള്‍ ഭ​ര​ണ​ഘ​ട​ന​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *