മിസ്സിസിപ്പി: മിസ്സിസിപ്പി സെനറ്റ് സീറ്റിലേക്ക് 47 നെതിരെ 53 വോട്ടുകളുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സിന്‍ഡി ഹൈഡ് സ്മിത്ത് വിജയിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മൈക്ക് എസ്പിയായിരുന്നു എതിരാളി.
നവംബര്‍ 6നു നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും ജയിക്കാനാവശ്യമായ വോട്ടുകള്‍ ലഭിക്കാത്തതിനെത്തുടര്‍ന്നായിരുന്നു വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്.
റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്ന താഡ് കോക് റാന്‍ ആരോഗ്യ കാരണത്താല്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് സിന്‍ഡി ഹൈഡിനെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.സിന്‍ഡിക്ക് വലിയൊരു വെല്ലുവിളി ഉയര്‍ത്തിയായിരുന്നു മൈക്ക് രംഗത്തെത്തിയത്.
