വധശിക്ഷ നിയമപരം, വിധി സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെത്

ന്യൂഡല്‍ഹി: വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി വിധി. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ദീപക് ഗുപ്‌ത, ഹേമന്ത് ഗുപ്‌ത എന്നിവരടങ്ങുന്ന ബെഞ്ചാണ് നിര്‍ണായകമായ വിധി പ്രഖ്യാപനം നടത്തിയത്. പൊതുവികാരത്തിന് അനുസരിച്ച്‌ വധശിക്ഷ വിധിക്കാന്‍ കോടതികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നതിനാല്‍ ശിക്ഷാ രീതി മാറ്റണമെന്നും ന്യൂനപക്ഷ വിധിയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. വധശിക്ഷ ആവശ്യമില്ലന്നാണ് ആദ്യം ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടത്.

വധശിക്ഷ നല്‍കുന്നത് കൊണ്ട് സമൂഹത്തില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവ് വരുന്നില്ലെന്ന നിയമകമ്മീഷന്റെ 262ാം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് എതിര്‍ത്തത്. പൊതുജന വികാരവും കൂട്ടായ ആവശ്യവും പൊതുതാല്‍പര്യവും ഉയര്‍ത്തി അന്വേഷണ ഏജന്‍സികള്‍ കോടതികളില്‍ ഉയര്‍ത്തുന്ന സമ്മര്‍ദവും പലപ്പോഴും വിചാരണയെ ബാധിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വധശിക്ഷയ്‌ക്ക് നിയമസാധുതയുണ്ടെന്നും അത് പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും ഭൂരിപക്ഷ വിധി വ്യക്തമാക്കിയ ജസ്റ്റിസ് ദീപക് ഗുപ്‌ത ചൂണ്ടിക്കാട്ടി. എന്നാല്‍, ഛന്നുലാല്‍ വര്‍മ എന്ന വ്യക്തിക്കു നല്‍കിയ വധശിക്ഷ ജീവപര്യന്തമായി വെട്ടിക്കുറയ്‌ക്കുന്ന കാര്യത്തില്‍ മൂന്നു ജഡ്‌ജിമാരും ഒരേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *