ശബരിമല വിഷയത്തില്‍ അനാവശ്യ തിടുക്കം കാണിച്ചു; മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ സിപിഐ

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സിപിഐയുടെ വിമര്‍ശനം.

ശബരിമല വിധി നടപ്പാക്കുവാന്‍ മുഖ്യമന്ത്രി അനാവശ്യ തിടുക്കം കാണിച്ചെന്നും ആദ്യഘട്ടത്തില്‍ കൂടിയാലോചനകള്‍ ഉണ്ടായിട്ടില്ലെന്നുമാണ് വിമര്‍ശനം. സിപി ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് വിമര്‍ശനമുണ്ടായത്.

ആക്റ്റിവിസ്റ്റുകള്‍ കയറുമെന്ന പ്രസ്ഥാവന വിവാദമുണ്ടാക്കിയെന്നും വനിതാ പൊലീസിനെ വിന്യസിക്കുമെന്ന ഡിജിപിയുടെ പരാമര്‍ശം അനവസരത്തിലാണെന്നും സിപിഐ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *