എല്‍ഡിഎഫുമായി സഹകരിക്കുന്നതു സംബന്ധിച്ച് നേതാക്കളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മന്ത്രി എകെ ബാലന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരുമായി എല്‍ഡിഎഫ് പ്രവേശം സംബന്ധിച്ച് സികെ ജാനു ചര്‍ച്ചകള്‍ നടത്തിയിരുന്നു. അനൗദ്യോഗിക ചര്‍ച്ചയെന്നാണ് നേതാക്കള്‍ ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഈ ചര്‍ച്ചകളില്‍ സി.കെ ജാനുവിന് അനുകൂല തീരുമാനം കിട്ടിയതായാണ് സൂചന. സിപിഎം നേതൃത്വവുമായാണ് സികെ ജാനു അടുത്ത ഘട്ടം ചര്‍ച്ചകള്‍ നടത്തുക. ചര്‍ച്ചകള്‍ക്കായി ഡിസംബര്‍ മൂന്നിന് സിപിഎം നേതൃത്വം എകെജി സെന്ററിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സികെ.ജാനു പറഞ്ഞു.
ഇതേവരെയുള്ള ചര്‍ച്ചകള്‍ അനുകൂലമാണെന്നും എന്‍ഡിഎയിലേക്ക് ഇനി തിരിച്ച് പോകില്ലെന്നും സികെ ജാനു അറിയിച്ചു. രണ്ടര വര്‍ഷം എന്‍ഡിഎക്ക് ഒപ്പം എന്‍ഡിഎക്ക് ഒപ്പം പ്രവര്‍ത്തിച്ചിട്ടും ജനാധിപത്യ രാഷ്ട്രീയ സഭയെ അവര്‍ ഒരു വിധത്തിലും പരിഗണിച്ചില്ല. യുഡിഎഫുമായി ഇതുവരെ ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനമെന്നും സികെ ജാനു വ്യക്തമാക്കി. 2016 നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ സികെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ മഹാസഭ എന്‍ഡിഎ മുന്നണിയിലായിരുന്നു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ അവര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
ശബരിമല പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സമുദായ സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാനും സികെ ജാനു സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിന് ശേഷമാണ് സികെ ജാനുവിന്റെ എല്‍ഡിഎഫ് മുന്നണി പ്രവേശന വാര്‍ത്തകള്‍ സജീവമായത്. നവോത്ഥാന പാരമ്ബര്യമുള്ള സംഘടനകളും നവോത്ഥാന പാരമ്ബര്യമുള്ള സംഘടനകളും ഒന്നിച്ചുനില്‍ക്കണം എന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ സജീവ് തുടങ്ങിയവരും മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.
