മുംബയ്: ഇന്ത്യന്‍ വനിതാ ടീം പരിശീലകന്‍ രമേശ് പൊവാറിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി മിതാലി രാജ്. മിതാലി ഒരു പ്രശ്നക്കാരിയാണ്, ഓപ്പണറാക്കിയില്ലെങ്കില്‍ വിരമിക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയെന്ന് രമേശ് പൊവാര്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മിതാലി ട്വിറ്റര്‍ വഴി വൈകാരികമായി പ്രതികരിച്ചിരിക്കുന്നത്.
മിതാലിയുടെ ട്വീറ്റ് ഇങ്ങനെ:
എനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ ഞാന്‍ കടുത്ത വേദനയിലാണ്. കളിയോടുള്ള എന്റെ സമര്‍പ്പണം, 20 വര്‍ഷം എന്റെ രാജ്യത്തിനായി കളിച്ചത്, കഠിനാധ്വാനം തുടങ്ങിയവ ഒക്കെ വെറുതെയായി. എന്റെ രാജ്യസ്നേഹം പോലും സംശയിക്കപെട്ടു. എന്റെ കഴിവ് പോലും ചോദ്യം ചെയ്യപ്പെട്ടു. ഇതെന്റെ ജീവിതത്തിലെ ഇരുണ്ട ദിനമാണ്. ദൈവം ശക്തി തരട്ടെ.
