നെയ്മറിന്റേയും സഹ താരങ്ങളുടെയും അഭിനയത്തെ വിമര്‍ശിച്ച്‌ യുര്‍ഗന്‍ ക്ളോപ്പ്

പാരീസ് സെയിന്റ് ജര്‍മ്മന്‍ താരങ്ങളുടെ മത്സരത്തിനിടയിലെ അഭിനയത്തെ നിശിതമായി വിമര്‍ശിച്ച്‌ ലിവര്‍പൂള്‍ പരിശീലകന്‍ ക്ളോപ്പ് രംഗത്ത്. നെയ്മറും സംഘവും ലിവര്‍പൂളിനെ ഇറച്ചി വെട്ടുകാരെ പോലെ തോന്നിപ്പിക്കുന്ന വിധത്തിലാണ് ഫൗളുകള്‍ക്ക് പ്രതികരിച്ചത് എന്നാണ് ലിവര്‍പൂള്‍ പരിശീലകന്‍ ആരോപിച്ചത്. ലിവര്‍പൂള്‍ 2-1 ന് തോറ്റ മത്സരത്തില്‍ ആകെ 8 മഞ്ഞ കാര്‍ഡുകള്‍ ഉപയോഗിച്ചതിന് 6 എണ്ണവും ലിവര്‍പൂളിന്റെ കളിക്കാരാണ് നേടിയത്.

കളിയുടെ സ്പിരിറ്റിന് ചേരാത്ത നടപടികളാണ് പാരീസ് താരങ്ങളുടെ പക്ഷത്ത് നിന്ന് ഉണ്ടായത് എന്നാണ് ക്ളോപ്പ് ആരോപിച്ചത്. ഓരോ തവണ വീഴുമ്ബോഴും ഇപ്പോള്‍ മരിക്കും എന്ന രീതിയിലാണ് അവര്‍ അഭിനയിച്ചത്, തൊട്ടടുത്ത നിമിഷം അവര്‍ പ്രശ്നം ഒന്നും ഇല്ലാതെ എണീറ്റ് നില്‍ക്കുകയും ചെയ്തു. ഇത്തരം നടപടികള്‍ കളിക്ക് ഒരിക്കലും ഗുണം ചെയ്യില്ല. ജോ ഗോമസിനെ പോലൊരു കളിക്കാരന്‍ ഒരിക്കലും ഫൗള്‍ ചെയ്യുന്ന ആളല്ല, പക്ഷെ പി എസ് ജി താരങ്ങളുടെ അഭിനയം കാരണം ഗോമസ് ചുവപ്പ് കാര്‍ഡ് ലഭിക്കുന്നതിന് അടുത്തെത്തി.

ഇന്നലത്തെ തോല്‍വിയോടെ ചാമ്ബ്യന്‍സ് ലീഗില്‍ നിന്ന് പുറത്താകുന്നതിന്റെ വക്കിലാണ് ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ അവരുടെ അവസാന മത്സരത്തില്‍ നാപോളിയോട് ജയിക്കേണ്ടത് അവര്‍ക്ക് സാധ്യത നിലനിര്‍ത്താന്‍ അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *