കൂടുതല്‍ കക്ഷികല്‍ എന്‍ഡിഎയില്‍ എത്തുമെന്ന് തുഷാര്‍

കോഴിക്കോട്: എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍ നിന്നും കൂടുതല്‍ കക്ഷികള്‍ എന്‍ഡിഎയിലേക്ക് എത്തുമെന്ന് കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎയുമായി സഹകരിച്ചു പോകാന്‍ താത്പര്യമുള്ളവര്‍ വന്നാല്‍ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം ഉയര്‍ന്നു വന്നപ്പോള്‍ മുതല്‍ എന്‍ഡിഎയുടെ നിലപാടിനോട് ചേര്‍ന്ന നിലപാടാണ് പി.സി.ജോര്‍ജ് സ്വീകരിച്ചിരുന്നത്. അതാണ് അദ്ദേഹവുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ കേരളാ ജനപക്ഷം എന്‍ഡിഎയുടെ ഭാഗമാകുമോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ കക്ഷികള്‍ എന്‍ഡിഎയിലേക്ക് വരുന്നത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് ഗുണകരമാകും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെ.സുരേന്ദ്രന് വേണ്ടി എല്ലാത്തരത്തിലുള്ള നിയമ പോരാട്ടവും നടത്തും. തുടര്‍ച്ചയായുള്ള പ്രതിഷേധങ്ങള്‍ ജാമ്യം കിട്ടുന്നതിന് തടസമാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *