മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നില്ല: ഇ.പി.ജയരാജന്‍

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍.

മാധ്യമങ്ങള്‍ക്ക് വാര്‍ത്ത തടസമില്ലാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ ചില ക്രമീകരണങ്ങള്‍ ഒരുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഒരു തരത്തിലുള്ള നിയന്ത്രണവും സര്‍ക്കാര്‍ വരുത്തിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിട്ട് കണ്ട് പ്രതികരണം തേടാനുള്ള മാധ്യമങ്ങളുടെ അവസരത്തിന് വിലങ്ങിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റ്, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ പൊതു ഇടങ്ങളിലും പൊതു പരിപാടികള്‍ക്കിടയിലും മന്ത്രിമാരുടെ പ്രതികരണം തേടുന്നതിന് പിആര്‍ഡിയുടെ അനുമതി വേണമെന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്നായിരുന്നു വാര്‍ത്ത എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *