തെലങ്കാനയില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് പ്രസിഡന്റ്

ഹൈദരാബാദ്: തെലുങ്കാനയില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായി മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് അസ്ഹറുദ്ദീന്റെ നിയമനത്തിന് അംഗീകാരം നല്‍കിയത്.

രണ്ട് തവണ ലോക്‌സഭയിലേക്ക് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. 2009ല്‍ ഉത്തര്‍പ്രദേശിലെ മോറാദാബാദില്‍നിന്നും അദ്ദേഹം ലോക്‌സഭയില്‍ എത്തിയിരുന്നു. എന്നാല്‍ 2014ല്‍ രാജസ്ഥാനില്‍നിന്നു ജനവിധി തേടിയ അസ്ഹറുദ്ദീന്‍ പരാജയപ്പെട്ടിരുന്നു.

അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് അസ്ഹറുദ്ദീനെ കൂടുതല്‍ ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *