ബാര്‍കോഴക്കേസില്‍ തുടരന്വേഷണം: വിജിലന്‍സ്‌ നിലപാടറിയിക്കണം- ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴ കേസില്‍ കെ എം മാണിക്കെതിരെ തുടരന്വേഷണം വേണമോ എന്ന കാര്യത്തില്‍ വിജിലന്‍സ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി .തുടരന്വേഷണം വേണമെന്നുണ്ടങ്കില്‍ അഴിമതി നിരോധന നിയമകാരം ഈ കേസിന് വേണമോ എന്നും വിജിലന്‍സ് വിശദീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു .

അഴിമതി നിരോധന നിയമനകാരം മുന്‍ കൂര്‍ അനുമതി 2018 ല്‍ ആണ് നിലവില്‍ വന്നതെന്നും 2014 ല്‍ രജിസ്റ്റര്‍ ചെയ്ത ബാര്‍ കേസിന് ഈവ്യവസ്ഥ ബാധകമല്ലന്നും തുടരന്വേഷണം അനന്തമായി നീളുകയുമാണന്നും ചൂണ്ടിക്കാട്ടി വി എസ് അച്യുതാന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മാണിക്കെതിരെ മൂന്നാമതും തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി ഡിസംബര്‍ 10 നകം വാങ്ങാന്‍ പരാതിക്കാരോട് നിര്‍ദേശിച്ചിരുന്നു .

ഒരിക്കല്‍ അനുമതി കിട്ടി അന്വേഷിച്ച കേസില്‍ വീണ്ടും അനുമതി വേണമോയെന്നും വേണമെന്നുണ്ടങ്കില്‍ അന്വേഷണ ഏജന്‍സി അല്ലേ വാങ്ങേണ്ടതെന്നുംകോടതി ആരാഞ്ഞു .കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *