ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന പരസ്യ ആഹ്വാനവുമായി ശശികല

തിരുവനന്തപുരം: ശബരിമല അടക്കമുള്ള ഒരു ക്ഷേത്രങ്ങളിലും കാണിക്ക ഇടരുതെന്ന പരസ്യ ആഹ്വാനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. തന്റെ പരസ്യ ആഹ്വാനത്തിനെതിരെ അറസ്റ്റ് ഉണ്ടായാല്‍ അത് നേരിടാന്‍ താന്‍ തയ്യാറാണെന്നും ശശികല പ്രതികരിച്ചു.

ശബരിമല കര്‍മ സമിതി നടത്തിയ സമരത്തില്‍ സംസാരിക്കുകയായിരുന്നു ശശികല. ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്ക് കൈമാറും വരെ കാണിക്കയിടരുതെന്ന നിലപാടിലാണ് കെ പി ശശികല.

Leave a Reply

Your email address will not be published. Required fields are marked *