ക​ര്‍​ഷ​ക​രു​ടെ ഇ​രു​ണ്ട​ഭാ​വി​യും തൊ​ഴി​ലി​ല്ലാ​യ്മ​യും പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ള്‍: രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക​രു​ടെ ഇ​രു​ണ്ട​ഭാ​വി​യും യു​വാ​ക്ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ​യു​മാ​ണ് രാ​ജ്യം നേ​രി​ടു​ന്ന ര​ണ്ട് പ്ര​ധാ​ന വെ​ല്ലു​വി​ളി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. കാ​ര്‍​ഷി​ക പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ത്യേ​ക പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ട​ക്കു​ന്ന കി​സാ​ന്‍ മു​ക്തി റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍.

രാ​ജ്യ​ത്തെ അ​തി​സ​മ്ബ​ന്ന​രാ​യ 15 വ്യ​വ​സാ​യി​ക​ളു​ടെ ക​ടം എ​ഴു​തി​ത്ത​ള്ളാ​മെ​ങ്കി​ല്‍ ക​ര്‍​ഷ​ക​രു​ടെ ക​ടം എ​ഴു​തി​ത്ത​ള്ളാ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബാ​ധ്യ​സ്ഥ​നാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞു. ത​ങ്ങ​ള്‍​ക്ക് ന​ല്‍​കു​മെ​ന്ന് പ​റ​ഞ്ഞ​താ​ണ് ക​ര്‍​ഷ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​പ​ണ​മെ​ല്ലാം അ​നി​ല്‍ അം​ബാ​നി​യു​ടെ പോ​ക്ക​റ്റി​ലേ​ക്ക് പോ​യി​രി​ക്കു​ക​യാ​ണ്. ശൂ​ന്യ​മാ​യ പ്ര​സം​ഗ​ങ്ങ​ള​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍​ക്ക് ഒ​ന്നും കി​ട്ടി​യി​ട്ടി​ല്ലെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

ഡ​ല്‍​ഹി​യു​ടെ നാ​ല് അ​തി​ര്‍​ത്തി​യി​ല്‍ നി​ന്നും വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ര്‍​ഷ​ക​രു​ടെ വോ​ള​ന്‍റി​യ​ര്‍ മാ​ര്‍​ച്ചു​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. ഗു​ഡ്ഗാ​വ്, നി​സാ​മു​ദീ​ന്‍, ആ​ന​ന്ദ് വി​ഹാ​ര്‍, മ​ജ്നു കാ ​ടി​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് മാ​ര്‍​ച്ചു​ക​ള്‍ ഡ​ല്‍​ഹി​യി​ലേ​ക്കെ​ത്തി​യ​ത്. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് റാ​ലി​യി​ല്‍ അ​ണി​നി​ര​ക്കു​ന്ന​ത്. കാ​ര്‍ ഷി​ക​വി​ള​ക​ള്‍​ക്ക് ആ​ദാ​യ​ക​ര​മാ​യ വി​ല ല​ഭ്യ​മാ​ക്കാ​നും കാ​ര്‍​ഷി​ക​ക​ട​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി എ​ഴു​തി​ത്ത​ള്ളാ​നും നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഖി ലേ​ന്ത്യാ കി​സാ​ന്‍ സം​ഘ​ര്‍​ഷ് കോ ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ന​ട​ത്തി​വ​രു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *