ശബരിമലയില്‍ നിരോധനാജ്ഞ നാലുദിവസത്തേക്ക് നീട്ടി

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ തുടരും. നാലുദിവസത്തേക്കാണ് 144 ദീര്‍ഘിപ്പിച്ചത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 4അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ നീട്ടി പത്തനംതിട്ട ജില്ല മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ.

തീര്‍ത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും, ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും, പൊതുമുതല്‍ സംരക്ഷിക്കുന്നതിനുമാണ് 144 നീട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *