പി.കെ. ശശിക്കെതിരായ പരാതി പൊലീസിനു കൈമാറണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: പി.കെ. ശശിക്കെതിരായ പരാതി പൊലീസിനു കൈമാറണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. ശശിക്കെതിരെ പാര്‍ട്ടിയുടെ നടപടി മാത്രം പോരെന്നും അവര്‍ പറഞ്ഞു.

പീഡിപ്പിച്ചുവെന്ന വനിതാ നേതാവിന്റെ പരാതിയില്‍ ശശിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു സിപിഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആറു മാസത്തേക്കാണു ശശിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

എ.കെ. ബാലന്‍, പി.കെ.ശ്രീമതി എന്നിവര്‍ അംഗങ്ങളായിട്ടുള്ള പാര്‍ട്ടി അന്വേഷണ കമ്മീഷന്‍, ശശി തെറ്റു ചെയ്തുവെന്നു കണ്ടെത്തിയിരുന്നു. കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ശശിയ്‌ക്കെതിരെ നടപടി എടുത്തത്. ശശിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *