ജയ്പുര്‍: മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും സൈന്യം മിന്നലാക്രമണങ്ങള്‍ നടത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൂന്ന് തവണയാണ് ഈ കാലയളവില്‍ സൈന്യം മിന്നലാക്രമണം നടത്തിയത്. എന്നാല്‍ ഇതിനെ കുറിച്ച് ആരും അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തെ ആരുടെയും നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് യുപിഎ സര്‍ക്കാരിനു നിര്‍ബന്ധമുണ്ടായിരുന്നു. ഇതാണ് മിന്നാലക്രമണങ്ങള് രഹസ്യമാക്കിവയ്ക്കാനുള്ള കാരണമെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പുരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ നരേന്ദ്ര മോദിയുടെ ഭരണകാലത്ത് സൈന്യം നടത്തിയ മിന്നലാക്രമണത്തെ അദ്ദേഹം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു. മോദിയും ബിജെപിയും സൈന്യത്തിന്റെ നേട്ടത്തെ രാഷ്ട്രീയ നേട്ടമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിഷ്ക്രിയ ആസ്തി രണ്ട് ലക്ഷം കോടിയായിരുന്നു. എന്നാല്‍ ബിജെപി അധികാരത്തില്‍ എത്തിയതോടെ ഇത് 12 ലക്ഷം കോടിയായെന്നും രാഹുല്‍ പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയത് ആളുകളെ കുഴപ്പത്തില്‍ ആക്കി. ഇതിലൂടെ വന്‍കിട കന്പനികള്‍ക്കു സര്‍ക്കാര്‍ വാതില്‍ തുറന്നു കൊടുത്തുവെന്നും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സന്പൂര്‍ണ പരാജയമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
