ബെഹ്‌റയ്‌ക്കെതിരെ മുല്ലപ്പള്ളിയുടെ ആരോപണം; തെളിവ് പുറത്തു വിടാന്‍ എം.ടി രമേശ്

കോഴിക്കോട്: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവു പുറത്തു വിടണമെന്ന് ബിജെപി നേതാവ് എം.ടി രമേശ് .

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും രക്ഷിക്കാന്‍ ലോക്‌നാഥ് ബെഹ്‌റ ഇടപെട്ടെന്ന മുല്ലപ്പള്ളിയുടെ വീരസ്യം നിര്‍ത്തി കൊണ്ട് തെളിവുകള്‍ പുറത്തുവിടണമെന്നാണ് എം.ടി രമേശ് ആവശ്യപ്പെട്ടത്.

ഇസ്രത് ജഹാന്‍ കേസില്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും രക്ഷിക്കുന്നതിന് ബെഹ്‌റ ശ്രമിച്ചെന്നാണ് മുല്ലപ്പള്ളി ഉന്നയിച്ച ആരോപണം. എന്‍.ഐ.എ മേധാവിയായിരുന്നപ്പോള്‍ മോദിയെയും അമിത്ഷായേയും വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കിയെന്നും ഫയലുകള്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കെ നേരിട്ട് കണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

സംസ്ഥാനത്ത് ഡിജിപി നിയമനം ഇതിന് പ്രത്യുപകാരമാണെന്നും ഡി.ജി.പിയാക്കാന്‍ പിണറായിയോട് നിര്‍ദേശിച്ചത് നരേന്ദ്രമോദിയാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *