തിരുവനന്തപുരം: നിപ രോഗബാധിതരുടെ കണക്കുകള്‍ മറച്ചുവച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണമൂലമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. നിപ ബാധ തടയുന്നതിന് ആരോഗ്യ വകുപ്പ് അമാന്തം കാണിച്ചിട്ടില്ലെന്നും ഇത്ര ഫലപ്രദമായി കേരളം മാത്രമാണു രോഗപ്പകര്‍ച്ച തടഞ്ഞതെന്നും മന്ത്രി പറഞ്ഞു. ലോക എയ്ഡ്സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നിപ സംബന്ധിച്ചു മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കൃത്യമായി വായിച്ചവര്ക്കു തെറ്റിദ്ധാരണയുണ്ടാകില്ലെന്നു മന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രദേശത്ത് വൈറസ് ബാധമൂലം മരണമുണ്ടാവുകയാണെങ്കില്, അതിനു മുമ്ബ് സമാന രോഗലക്ഷണത്തോടെ മരിച്ച ആളുകളുടെ എണ്ണവും അതേ രോഗംമൂലം മരിച്ചവരുടെ എണ്ണത്തില്‍ ചേര്‍ത്താണു മെഡിക്കല്‍ ജേണല്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത്. ഇതാണ് നിപയുടെ കാര്യത്തിലുമുണ്ടായിട്ടുള്ളത്.
