കൊച്ചി: എസ്.പി. യതീഷ് ചന്ദ്രക്ക് ഭീഷണിയുമായി ബി.ജെ.പി. ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ പോലുള്ള പുരസ്കാരം ഞങ്ങള്‍ യതീഷ് ചന്ദ്രയ്ക്ക് നല്‍കും, അത് എന്തെന്ന് പിന്നീട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട നടപടിക്ക് മുഖ്യമന്ത്രി യതീഷ് ചന്ദ്രയ്ക്ക് താമ്രപത്രം നല്‍കി. മാത്രമല്ല ശശികല ടീച്ചറെ അറസ്റ്ര് ചെയ്ത എല്ലാവര്‍ക്കും മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം ക്യാഷ് അവാര്‍ഡും നല്‍കി.- എ.എന്‍. രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
സുരേന്ദ്രന്റെ അറസ്റ്രുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ അപകടത്തെ ക്ഷണിച്ചു വരുത്തുകയാണ്.കേരളത്തിലെ ഡി.ജി.പി. പിണറായിയുടെ കളിപ്പാവയാകുകയാണ്. മുഖ്യമന്ത്രിയെ കാണുമ്ബോള്‍ തൊഴുത് നില്‍ക്കുന്ന ഡി.ജി.പി. കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ക്രമസമാധാനം തകര്‍ന്നാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. ശബരിമല വിഷയത്തില്‍ ബി.ജെ.പി. സമരം ശക്തമാക്കുമെന്ന് എ.എന്‍. രാധാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു.
