മോദിക്ക് ഹിന്ദുത്വത്തെക്കുറിച്ച്‌ ഒരു ചുക്കും അറിയില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ ഹിന്ദുത്വത്തെക്കുറിച്ച്‌ ഒന്നും അറിയില്ലെന്ന് കോണ്‍ഗ്രസ്​ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നമ്മുടെ പ്രധാനമന്ത്രി പറയുന്നു അദ്ദേഹം ഹിന്ദുവാണെന്ന്​. എന്താണ്​ ഹിന്ദുത്വത്തി​ന്റെ സത്ത​? എന്താണ്​ ഭഗവത്​ ഗീതയില്‍ പറയുന്നത്​? ഇൗ വിവരങ്ങളെല്ലാം എല്ലാവര്‍ക്കുമറിയാം, അത്​ നമുക്ക് ചുറ്റിലുമായുണ്ട്​. എന്നാല്‍ നരേന്ദ്ര മോദിക്ക് ഹിന്ദുത്വത്തി​ന്റെ അടിസ്ഥാന തത്ത്വങ്ങള്‍ പോലും മനസിലാക്കാന്‍ കഴിയുന്നില്ല. ഏതു തരം ഹിന്ദുവാണ്​ അദ്ദേഹമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. രാജസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് എല്ലാകാര്യങ്ങളെ കുറിച്ചും വ്യക്തമായി അറിയാമെന്നും ലോകത്തെ മുഴുവന്‍ ജ്ഞാനവും അദ്ദേഹത്തി​ന്റെ തലയില്‍ നിന്നും വരുന്നുമെന്നുമാണ് മോദി വിശ്വസിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു.

മന്‍മോഹന്‍ സിംഗിന്റെ കാലത്ത് സൈന്യത്തിന്റെ ആവശ്യ പ്രകാരം മിന്നലാക്രമണം നടത്തിയെന്ന് രാഹുല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പാക്കിസ്ഥാന് തിരിച്ചടി നല്‍കണമെന്നും അക്കാര്യം രഹസ്യമായിരിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു. അതനുസരിച്ചാണ് കാര്യങ്ങള്‍ നടന്നത്. എന്നാല്‍ മോദി സൈന്യത്തിന്റെ അധികാരത്തിലേക്ക് കടന്നുകയറുകയും മിന്നലാക്രമണത്തിന് രൂപംകൊടുക്കുകയുമായിരുന്നു. സൈന്യം നടത്തിയ മിന്നലാക്രമണത്തെ മോദി രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്‌തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *