പ്ര​ള​യം കൂട്ടിയ തീരുവ കുറച്ചു; മ​ദ്യ​ത്തി​ന്‍റെ വി​ല കു​റ​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് അ​ധി​ക​വ​രു​മാ​നം ക​ണ്ടെ​ത്താ​ന്‍ വ​ര്‍​ധി​പ്പി​ച്ച മ​ദ്യ​ത്തി​ന്‍റെ വി​ല കു​റ​യ്ക്കു​ന്നു. ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​ത്തി​ന്‍റെ എ​ക്‌​സൈ​സ് ഡ്യൂ​ട്ടി പ​ഴ​യ നി​ല​യി​ലേ​ക്ക് പു​ന:​സ്ഥാ​പി​ച്ചു. മ​ദ്യ​ത്തി​ന്‍റെ എ​ക്‌​സൈ് ഡ്യൂ​ട്ടി 23 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 27 ശ​ത​മാ​ന​മാ​ക്കി വ​ര്‍​ധി​പ്പി​ച്ച​താ​ണ് പി​ന്‍​വ​ലി​ച്ച​ത്.

നി​ര​ക്കു​ക​ള്‍ ഡി​സം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യ​താ​യി കേ​ര​ള സ്റ്റേ​റ്റ് ബീ​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. മ​ദ്യ വി​ല വ​ര്‍​ധ​ന​വി​ലൂ​ടെ സ​മ​ഹാ​രി​ക്കു​ന്ന മു​ഴു​വ​ന്‍ തു​ക​യും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി നീ​ക്കി​വ​യ്ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

Leave a Reply

Your email address will not be published. Required fields are marked *