പത്തനംതിട്ട: നിലയ്ക്കലില്‍ നിന്ന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം. നിരോധനാജ്ഞ ലംഘിക്കാനെത്തവേ ഇന്ന് ഉച്ചയോടെയാണ് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന് ജാമ്യമാണ് ഇവര്‍ക്ക് അനുവദിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമാണെന്നും പിരിഞ്ഞ് പോകണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ പ്രതിഷേധക്കാര്‍ കൂട്ടാക്കാഞ്ഞതിനേത്തുടര്ന്നായിരുന്നു അറസ്റ്റ്.
