തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്ക്കരിക്കുന്നതിനുള്ള കേന്ദ്രനീക്കത്തെ എതിര്‍ക്കും: ബിനോയ് വിശ്വം എം.പി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്ക്കരിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുമെന്ന് ബിനോയ് വിശ്വം എം.പി. പറഞ്ഞു. എയര്‍പോര്‍ട്ട് അതോറിട്ടി എംപ്ലോയീസ് യൂണിയന്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മോദി സര്‍ക്കാര്‍ രാജ്യ താല്‍പര്യത്തെ അപകടപ്പെടുത്തും. തിരുവനന്തപുരം, മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂര്‍, കള്‌നൗ, ഗുവഹാത്തി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് ഇതിനോടകം സ്വകാര്.യ വത്ക്കരണപ്പട്ടികയില്‍ സ്ഥാനം പിടിച്ചത്. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളായ ഡെല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ നേരത്തേ തന്നെ സ്വകാര്യമേഖലയ്ക്ക് പണയപ്പെടുത്തിക്കഴിഞ്ഞു. എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ വരുമാനത്തിന്റെ 60 ശതമാനവും നേടിയ വിമാനത്താവളങ്ങളായിരുന്നു ഇവ രണ്ടും. അവ സ്വകാര്യവത്ക്കരിക്കാന്‍ എടുത്ത നടപടികള്‍ സി.എ.ജി. റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുള്ളതാണ്. ഏക്കര്‍ ഒന്നിന് 100രൂപ നിരക്കിലണ് 240 ഏക്കര്‍ ഭൂമിയുടെ വിനിയോഗാവകാശം സ്വകാര്യ കമ്ബനിക്ക് നല്‍കിയത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഭൂമിയും സ്വത്തും ഇതേമാതൃകയില്‍ ലാഭക്കൊതിയന്‍മാര്‍ക്ക് അടിയറവയ്ക്കാനുള്ള നീക്കത്തെഎതിര്‍ത്ത് തോല്‍പ്പിക്കാന്‍ തൊഴിലാളി സംഘടനകളും ജനങ്ങളും ജനപ്രതിനിധികളും ഒന്നിട്ടു നില്‍ക്കണമെന്നും ബിനോയ് വിശ്വം പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *