വനിതാ മതില്‍ പരിപാടിയില്‍ എന്‍ എസ് എസ് സഹകരിക്കണം: കോടിയേരി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നാം തീയതി സംസ്ഥാന വ്യാപകമായി നടത്തുന്ന വനിതാ മതില്‍ പരിപാടിയില്‍ എന്‍ എസ് എസും, യു ഡി എഫും സഹകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരുണ്ട യുഗത്തിലേക്ക് പോകാനാകില്ല എന്ന പ്രഖ്യാപനത്തോടെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.

ഈ പരിപാടി സ്ത്രീ- പുരുഷ സമത്വത്തിനായി നടത്തുന്നതാണെന്നും മന്നത്ത് പത്മനാഭന്റെ പാരമ്ബര്യം എന്‍ എസ് എസ് പിന്തുടരണമെന്നും പരിപാടിയില്‍ പങ്കെടുക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് അനുഭാവികളായ സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ രമേശ് ചെന്നിത്തല തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സമുദായ സംഘടനക ളുടെ യോഗത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.എസ്‌എന്‍ഡിപിയും കെപിഎംഎസും അടക്കം സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന സംഘടനകള്‍ യോഗത്തിനെത്തി.

Leave a Reply

Your email address will not be published. Required fields are marked *