ജയ്പുര്‍: ഭീകരതയ്ക്കെതിരേ ഒറ്റയ്ക്കു പോരാടാന്‍ കഴിയില്ലെങ്കില്‍ ഇന്ത്യ സഹായിക്കാന്‍ തയാറാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തെരഞ്ഞെടുപ്പ് സംസ്ഥാനമായ രാജസ്ഥാനിലെ ജയ്പൂരില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് മന്ത്രി സഹായ സന്നദ്ധത അറിയിച്ചത്.
ഭീകരതയാണു പ്രശ്നം, പാക്കിസ്ഥാന് അത് ചര്‍ച്ച ചെയ്യാന്‍ തയാറാകട്ടെ. അഫ്ഗാനിസ്ഥാന് യുഎസ് സഹായത്തോടെ ഭീകരതയ്ക്കെതിരേ പോരാടുന്നു. ഒറ്റയ്ക്കു കൈകാര്യം ചെയ്യാന്‍ കഴിയില്ലെങ്കില്‍ പാക്കിസ്ഥാന് ഇക്കാര്യത്തില്‍ ഇന്ത്യയുടെ സഹായം തേടട്ടെ- രാജ്നാഥ് സിംഗ് പറഞ്ഞു.രാജ്യത്തിന്റെ അവിഭാജ്യ ഘടകമായിരിക്കുന്നിടത്തോളം കാലം ജമ്മു കാഷ്മീര്‍ ഇന്ത്യക്ക് ഒരു പ്രശ്നമല്ലെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
