നവകേരള സൃഷ്ടി;സാലറി ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്.

തിരുവനന്തപുരം: നവകേരള സൃഷ്ടിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സാലറി ചലഞ്ചിലൂടെ 488 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്. സാലറി ചലഞ്ചില്‍ 2,77,338 ജീവനക്കാര്‍ പങ്കെടുത്തതായി ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ആകെ 4,83,733 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 57.33 ശതമാനം പേരാണ് ചലഞ്ചില്‍ പങ്കെടുത്തത്. മുഴുവന്‍ ജീവനക്കാരും സാലറി ചലഞ്ചില്‍ പങ്കെടുത്തിരുന്നെങ്കില്‍ ദുരിതാശ്വാസ നിധിയിലേക്ക് 2211 കോടി ലഭിക്കുമായിരുന്നു എന്നും ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *