നിയമസഭാ സ്പീക്കര്‍ മറ്റൊരു ജോസഫൈനാകരുത്; വി ടി ബല്‍റാം

കൊച്ചി: നിയമസഭാ സ്പീക്കറെ പരിഹസിച്ച്‌ എം എല്‍എ വിടി ബല്‍റാം രംഗത്ത്. സ്പീക്കര്‍ മറ്റൊരു എം സി ജോസഫൈനാകരുതെന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നിങ്ങള്‍ അലങ്കരിക്കുന്ന പദവികള്‍ക്ക് നമ്മുടെ ജനാധിപത്യത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ടെന്നും ബല്‍റാം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ മറ്റൊരു എം സി ജോസഫൈനാവരുത്. നിങ്ങളെയൊക്കെ ആ കസേരകളിലിരുത്തിയത് പിണറായി വിജയനാണെന്നറിയാം. പക്ഷേ നിങ്ങള്‍ “അലങ്കരിക്കുന്ന” ആ പദവികള്‍ക്ക് നമ്മുടെ ജനാധിപത്യത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ട്. പിണറായി വിജയന്റെ കൈപ്പടയിലുള്ള തുണ്ടിനേക്കാള്‍ പാര്‍ലമെന്ററി മര്യാദകളും കീഴ് വഴക്കങ്ങളുമാണ് നിങ്ങളെ നയിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *