ബിജെപിക്കൊപ്പമിരിക്കണം; സ്പീക്കര്‍ക്ക് പി.സി.ജോര്‍ജിന്‍റെ കത്ത്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പി.സി.ജോര്‍ജ് നിയമസഭയിലെ തന്‍റെ ഇരിപ്പിടം മാറ്റണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്ത് നല്‍കി. ബിജെപി പ്രതിനിധിക്കൊപ്പം ഒരു ബ്ലോക്കായി ഇരുത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

സഹകരണം സഭയില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ബിജെപിയുടേതിന് സമാനമായ നിലപാടാണ് ജോര്‍ജ് സ്വീകരിച്ചത്. ഇത്തവണത്തെ സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിനങ്ങളിലൊന്നില്‍ ബിജെപി അംഗം ഒ.രാജഗോപാലിനൊപ്പം കറുപ്പുടുത്ത് കറുത്ത ഷര്‍ട്ടും ധരിച്ചായിരുന്നു ജോര്‍ജ് സഭയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *